Praying for the health of everyone to cure from Corona Virus

ശരണമയ്യപ്പ!!!
ശ്രീഹരേ നമഃ!!!

നാഹം വസാമി വൈകുണ്ഠേ
ന:യോഗി ഹൃദയെ രവൗ|
മത്ഭക്ത: യത്ര ഗായന്തി
തത്ര തിഷ്ഠാമി നാരദ:||

കലിയുഗത്തിൽ ഭഗവാൻ പൂർണ്ണസ്വരൂപനായി നിൽക്കുന്നത് ഭക്തർ നാമസങ്കീർത്തനം നടത്തുന്ന സ്ഥലങ്ങളിലത്രേ!

നമ്മുടെ ഭൂമിദേവിയും ജനങ്ങളും കൊറോണ എന്ന മഹാമാരിയിൽ കഷ്ടപ്പെടുന്ന ഇക്കാലത്ത് സാമൂഹ്യ അകലം പാലിക്കുന്നതിന്റെ ഭാഗമായി, ഈ മഹാമാരിയെ പ്രതിരോധിക്കുവാൻ സ്വവാസസ്ഥാനങ്ങളിൽ കഴിയുന്ന നമുക്ക് ഏവർക്കും ദേശനാഥൻ ഭഗവാൻ ശ്രീ പൂർണ്ണത്രയീശനും, സർവ്വ രോഗനിവാരണധന്വന്തരീമൂർത്തിയായി വലതുകരത്തിൽ അമൃതകലശവുമായി വിരാജിക്കുന്ന ഭഗവാൻ താമരംകുളങ്ങര ശ്രീ ധർമ്മശാസ്താവും രോഗരക്ഷ ചെയ്ത് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

താമരംകുളങ്ങര മകരവിളക്ക് 2020നോടനുബന്ധിച്ച് ബ്രഹ്മശ്രീ. വിട്ടൽദാസ് ജയകൃഷ്ണദീക്ഷിതർ നടത്തിയ നാമസങ്കീർത്തനം ലിങ്ക് ആസ്വാദനത്തിനായി ഇതോടൊപ്പം അയയ്ക്കുന്നു.